ടീമിന്റെ മോശം പ്രകടനം ; ഡാരന്‍ ഫെര്‍ഗുസണ്‍ പരിശീലക സ്ഥാനം രാജിവച്ചു

darren

ലീഗ് വണ്‍ ടീം ഡോണ്‍കാസ്റ്റര്‍ റോവേഴ്‌സിന്റെ പരിശീലകനായിരുന്ന ഡാരന്‍ ഫെര്‍ഗുസണ്‍ ജോലി രാജി വച്ചു. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് വിഖ്യാത പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗുസന്റെ മകന്‍ ഡാരന്‍ ഫെര്‍ഗുസണ്‍ ജോലി രാജി വച്ചത്. ക്ലബ്ബുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഫെര്‍ഗുസണ്‍ തന്റെ സ്ഥാനം രാജിവച്ചത്.

2015ല്‍ ആണ് ഡാരന്‍ ഫെര്‍ഗുസണ്‍ ഡോണ്‍കാസ്റ്ററില്‍ എത്തുന്നത്. ആദ്യ സീസണില്‍ ലീഗ് രണ്ടിലേക്ക് തരം താഴ്ത്തപ്പെട്ടിരുന്നുവെങ്കിലും അടുത്ത സീസണില്‍ മെച്ചപ്പട്ട പ്രകടനത്തോടെ ലീഗ് ഒന്നിലേക്ക് തിരിച്ചെത്തി. പക്ഷെ ടീം മോശം പ്രകടനം കാഴ്ചവെച്ചതോടെ രാജി വെക്കാന്‍ ഡാരന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. അവസാന ആറു മത്സരങ്ങളില്‍ ഒന്നില്‍ പോലും വിജയിക്കാന്‍ ഡോണ്‍കാസ്റ്ററിനു കഴിഞ്ഞിരുന്നില്ല.

Top