സണ്‍ഫീസ്റ്റ് ഡാർക്ക് ഫാൻ്റസിയിൽ മൃഗക്കൊഴുപ്പില്ല : തെളിവുമായി കമ്പനി

ണ്‍ഫീസ്റ്റിന്റെ ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സില്‍ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന പ്രചാരണത്തിനെതിരെ തെളിവുകളുമായി കമ്പനി രംഗത്ത്. ഭക്ഷ്യയോഗ്യമായ സസ്യ എണ്ണയാണ് അതില്‍ അടങ്ങിയിരിക്കുന്നതെന്നും വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്നും കമ്പനി വ്യക്തമാക്കി.

ഉല്‍പ്പന്നങ്ങളിലെ പച്ച അടയാളം സസ്യാഹാരം എന്നതിന്റെ സൂചനയാണെന്ന് ഐടിസി ബിസ്‌ക്കറ്റ് കേക്ക് ഫുഡ് ഡിവിഷന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അലി ഹാരിസ് പറഞ്ഞു.

ആരോപണത്തിന് ഇടയാക്കിയ ഐഎന്‍എസ് 471 ഉള്‍പ്പെടെ എല്ലാ ചേരുവകളും 100 % വെജിറ്റേറിയനാണ് എന്നാണ് കമ്പനിയുടെ വിശദീകരണം. ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാണെന്നും ഇക്കാര്യങ്ങളെക്കുറിച്ച് അറിവില്ലാത്തവരാണ് വ്യാജ പ്രചരണം നടത്തുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ഉപഭോക്താക്കള്‍ ആശങ്കകളില്‍ നിന്ന് അകന്നു നില്‍ക്കണമെന്നും വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടിയുണ്ടാകുമെന്നും കമ്പനി മുന്നറിയിപ്പു നല്‍കി.

ഡാര്‍ക്ക് ഫാന്റസി ബിസ്‌ക്കറ്റിന്റെ നിര്‍മാണത്തില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്ന വ്യാപക പ്രചാരണം.

Top