ഇന്ത്യക്ക് ഇരുണ്ട ദിനം; മതേതര ഭരണഘടനാ അടിത്തറയ്ക്ക് വിരുദ്ധം: കമല്‍ ഹാസന്‍

ടന്‍ വിജയ്ക്ക് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ശബ്ദമുയര്‍ത്തി കമല്‍ ഹാസന്‍. ഇന്ത്യക്ക് ഇരുണ്ട ദിനമാണെന്നും മതാധിഷ്ഠിത പൗരത്വ പരിശോധന മതേതര ഭരണഘടനാ അടിത്തറയ്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു. കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം എക്‌സിന്റെ പേജില്‍ എഴുതിയ കുറിപ്പ് റീ പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.’ഇന്ത്യക്ക് ഇരുണ്ട ദിനം, മതാധിഷ്ഠിത പൗരത്വ പരിശോധന മതേതര ഭരണഘടന അടിത്തറയ്ക്ക് വിരുദ്ധമാണ്. ഇതിനെതിരെ ഞാന്‍ നിയമപരമായും രാഷ്ട്രീയപരമായും എന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടും. തിരഞ്ഞെടുപ്പിന് വേണ്ടി പൊതുസമൂഹത്തെ ഭിന്നിപ്പിച്ച് പരമാധികാരം തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്’, എന്നാണ് കമല്‍ഹാസന്‍ കുറിച്ചത്.

എക്സില്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെയായിരുന്നു വിജയ്‌യുടെ പ്രതികരണം. പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകര്‍ക്കുമെന്നും തമിഴ്നാട്ടില്‍ സിഎഎ പോലുള്ള ഒരു നിയമങ്ങളും നടപ്പിലാക്കുന്നില്ലെന്ന് ഭരണകര്‍ത്താക്കള്‍ ഉറപ്പാക്കണമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.സിഎഎ നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് വിജയ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

Top