‘തനി വഴി…’; സ്റ്റൈല്‍ മന്നന്‍ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്, ഏറ്റെടുത്ത്‌ ആരാധകർ

മിഴ് ലോകം ഒന്നാകെ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് സ്‌റ്റൈല്‍ മന്നന്റെ ദര്‍ബാര്‍. ഇപ്പോള്‍ ചിത്രത്തിലെ പുതിയ ഗാനമാണ് പുറത്തുവിട്ടത്. തനി വഴി …എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. പൊങ്കല്‍ റിലീസായാണ് ചിത്രം എത്തുക.

പൊലീസ് കമ്മീഷണറായിട്ടാണ് രജനി ചിത്രത്തില്‍ എത്തുന്നത്. രജനിയുടെ നായികയായി എത്തുന്നത് നയന്‍താരയാണ്.

ഏആര്‍ മുരുകദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ഇറങ്ങിയ ചിത്രത്തിലെ ഗാനം എല്ലാം വന്‍ ഹിറ്റായിരുന്നു.

Top