ദര്‍ബാറിന് ഇരട്ടി മധുരം; 150 കോടി ആഗോള കളക്ഷനുമായി സ്‌റ്റൈല്‍ മന്നന്‍ ചിത്രം കുതിക്കുന്നു

വരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്‌റ്റൈല്‍ മന്നന്റെ ദര്‍ബാറിന് ഇരട്ടി മധുരം. 150 കോടി ആഗോള കളക്ഷനുമായാണ് രജനീകാന്ത് ചിത്രം കുതിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സാണ് ദര്‍ബാറിന്റെ വിജയ വാര്‍ത്ത തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിരിക്കുന്നത്.

‘കളി ആര്‍ക്ക് വേണമെങ്കിലും ആവാം, എന്നാല്‍ സിംഹാസനം രാജാവിനായിരിക്കും’ എന്ന് കുറിച്ചാണ് ലൈക്ക കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇക്കഴിഞ്ഞ ഒമ്പതിനാണ് ചിത്രം തിയ്യറ്ററുകളിലെത്തിയിരുന്നത്.


സുനില്‍ ഷെട്ടി, യോഗി ബാബു, നയന്‍താര, നിവേദ തോമസ് എന്നിവരും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നുണ്ട്. എ.ആര്‍. മുരുഗദോസാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സും എസ് ക്യൂബ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.

Top