സസ്‌പെന്‍സ് പൊളിച്ച് ദര്‍ബാറിലെ ഗാനം പുറത്ത്; വീഡിയോ കാണാം

ല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന രജനികാന്ത് ചിത്രത്തിലെ ഗനം പുറത്ത്. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ എന്ന ചിത്രത്തിലെ ‘ചുമ്മാ കിഴി’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

വീഡിയോയില്‍ സ്റ്റുഡിയോയില്‍ വച്ച് പാട്ടു കേട്ട് ആസ്വദിക്കുന്ന രജനീകാന്തിനെയും കാണാം. പാട്ടിനൊപ്പം ചുണ്ടനക്കുന്ന രജനികാന്തിനെ വിഡിയോയില്‍ കാണാൻ സാധിക്കുന്നുണ്ട്. പാട്ടില്‍ താരത്തിന്റെ ശബ്ദവുമുണ്ടോ എന്ന് സംശയിക്കാവുന്നതാണ്.

ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് വിവേക് ആണ്. സംഗീതം നല്‍കിയത് അനിരുദ്ധ് രവിചന്ദര്‍. എസ് പി ബാലസുബ്രമണ്യവും അനിരുദ്ധ് രവിചന്ദറുമാണ് ഗാനമാലപിച്ചിരിക്കുന്നത്.

Top