സ്‌പെയിനിന്റെ ഡാനി കര്‍വാഹലിന് ലോകക്കപ്പിലെ ആദ്യ രണ്ടു മത്സരങ്ങള്‍ നഷ്ടമാവും

dany-carvajal

ഴിഞ്ഞ മാസം നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ പരുക്കേറ്റതിനെ തുടര്‍ന്ന് സ്‌പെയ്‌നിന്റെ റൈറ്റ് ബാക്ക് ഡാനി കര്‍വാഹലിന് ലോകക്കപ്പിലെ ആദ്യ രണ്ടു മത്സരങ്ങള്‍ നഷ്ടമാവും. ഡാനി കര്‍വാഹല്‍ ലോകക്കപ്പില്‍ കളിക്കുമെന്നും എന്നാല്‍ ഗ്രൂപ്പ് ബിയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ കര്‍വാഹലിന് നഷ്ടമാവും എന്നും സ്‌പെയ്ന്‍ കോച്ച് ജുലന്‍ ലോപ്പടെഗു വ്യക്തമാക്കി.

ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ പരിക്കേറ്റെങ്കിലും കര്‍വാഹല്‍ സ്‌പെയ്ന്‍ ടീമിന്റെ കൂടെ ചേരുകയായിരുന്നു. ലിവര്‍പൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ടത്. ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗലിനെതിരെയാണ് സ്‌പെയിനിന്റെ ആദ്യ മത്സരം.

Top