നാല്‍പ്പത് കിരീടങ്ങള്‍ നേടി; അപൂര്‍വ്വ നേട്ടത്തില്‍ ഡാനി ആല്‍വസ്

പെറുവിനെ തോല്‍പ്പിച്ച് കോപ്പ അമേരിക്കന്‍ ടൂര്‍ണമെന്റില്‍ ബ്രസീല്‍ ജയം സ്വന്തമാക്കിയതോടെ, പുതിയ നേട്ടത്തില്‍ എത്തിയിരിക്കുകയാണ് ഡാനി ആല്‍വസ്. ബ്രസീല്‍ താരമായ ഡാനി ആല്‍വസ് തന്റെ കരിയറില്‍ നേടുന്ന 40ാം കിരീടമാണിത്.

ഇതോടെ ഫുഡ്‌ബോള്‍ ലോകത്ത് 40 കിരീടങ്ങള്‍ നേടുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് ഡാനി ആല്‍വസ്. തന്റെ കരിയറില്‍ ഒട്ടേറെ കിരീട നേട്ടങ്ങള്‍ സ്വന്തമാക്കിയ താരം ബ്രസീലിനൊപ്പം നേടുന്ന നാലാം കിരീടമാണിത്.

Top