പുതിയ ചിത്രത്തില്‍ ദേശീയ കാരംസ് കളിക്കാരനായി ധനുഷ് എത്തുന്നു

danush

പുതിയ ചിത്രത്തില്‍ ദേശീയ തലത്തിലെ കാരംസ് കളിക്കാരനായി തമിഴ് സൂപ്പര്‍താരം ധനുഷ് എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ദേശീയ അവാര്‍ഡ് ജേതാക്കളായ വെട്രിമാരനും ധനുഷും ഒന്നിക്കുന്ന വാട ചെന്നൈയിലാണ് ധനുഷ് കാരംസ് കളിക്കാരനായി എത്തുന്നത്. വെട്രിമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആന്‍ഡ്രിയ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. സമുദ്രക്കനി, കിഷോര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വേല്‍രാജാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സന്തോഷ് നാരായണന്‍ സംഗീതം നിര്‍വഹിക്കും.

Top