ബ്രസീലിയന്‍ ഫുള്‍ബാക്ക് ഡാനി ആല്‍വസ് പി എസ് ജി വിട്ടു

ബ്രസീലിയന്‍ ഫുള്‍ബാക്ക് ഡാനി ആല്‍വസ് പി എസ് ജി വിട്ടു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ്‌
താരം ക്ലബ്ബ് വിടുന്ന കാര്യം പ്രഖ്യാപിച്ചത്. എന്നാല്‍ ഏത് ക്ലബിലേയ്ക്കാണ് താരം പോകുന്നതെന്ന കാര്യം താരം വ്യക്തമാക്കിയിട്ടില്ല.

യൂറോപ്പിലെ ഏറ്റവും മികച്ച ഫുള്‍ബാക്ക് എന്ന പ്രശസ്തി ഏറെ കാലം സ്വന്തമാക്കിയ താരമാണ് ആല്‍വസ്. 36 വയസുകാരനായ ആല്‍വസ് 2017 ലാണ് പാരീസില്‍ എത്തുന്നത്. പാരീസില്‍ എത്തുന്നതിന് മുമ്പ് 8 വര്‍ഷം ബാഴ്‌സലോണയന്‍ താരമായിരുന്നു ആല്‍വസ്. 6 വര്‍ഷം സെവിയ്യക്ക് വേണ്ടിയും താരം കളിച്ചു.
ലാ ലീഗ, സീരി എ, ലീഗ് 1, ചാമ്പ്യന്‍സ്‌ ലീഗ് അടക്കം നിരവധി കിരീടങ്ങളും സ്വന്തമാക്കി.

Top