സ്വീഡിഷ് പത്ര പ്രവര്‍ത്തകയുടെ കൊലപാതകം; ഡെന്‍മാര്‍ക്കിലെ വ്യവസായിക്ക് ജീവപര്യന്തം

KIM

മാഡ്രിഡ്: സ്വീഡിഷ് പത്രപ്രവര്‍ത്തകയെ കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യവസായിക്ക് ജീവപര്യന്തം. ഡെന്‍മാര്‍ക്കിലെ വ്യവസായി പീറ്റര്‍ മാഡ്‌സനെയാണ് ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. പരോള്‍ ലഭിക്കാത്ത ശിക്ഷയാണ് നല്‍കിയിരിക്കുന്നത്.

സ്വീഡിഷ് പത്രപ്രവര്‍ത്ത കിം വാളിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി. മാഡ്‌സന്‍ കരുതിക്കൂട്ടിയാണ് കിമ്മിനെ വകവരുത്തിയതെന്നും കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്നും കോപ്പന്‍ഹേഗന്‍ കോടതി കണ്ടെത്തിയിരുന്നു. കേസില്‍ അപ്പീല്‍ പോകുമെന്ന് മാഡ്‌സന്റെ അഭിഭാഷകന്‍ അറിയിച്ചു.

മാഡ്‌സന്‍ നിര്‍മിച്ച അന്തര്‍ വാഹനിയില്‍ വച്ചാണ് കിമ്മിനെ കൊലപ്പെടുത്തി കടലില്‍ എറിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 10 നാണ് പീറ്ററിനൊപ്പം കിം അന്തര്‍വാഹിനിയില്‍ യാത്ര പോയത്. പിന്നീട് കിമ്മിന്റെ മൃതദേഹം തലയും കാലുകളും ബാഗിലാക്കിയ നിലയില്‍ കോപ്പന്‍ഹേഗനു സമീപം കടലില്‍നിന്ന് ലഭിച്ചു. കിം മടങ്ങിയെത്താത്തതിനെ തുടര്‍ന്നു കാമുകനാണു പൊലീസിനെ സമീപിച്ചത്. ഇവരെ കോപ്പന്‍ഹേഗനില്‍ ഇറക്കിവിട്ടെന്നായിരുന്നു പീറ്ററിന്റെ വാദം.

Top