ശ്രീലങ്കന്‍ പരിശീലകനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡാനിഷ് കനേരിയ

ശ്രീലങ്കന്‍ പരിശീലകന്‍ മിക്കി ആര്‍തര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാകിസ്താന്റെ മുന്‍ താരം ഡാനിഷ് കനേരിയ. മിക്കി ആര്‍തര്‍ പരിശീലകനായാല്‍ ആ ടീം മുടിയും എന്ന് കനേരിയ ആരോപിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മുന്‍ പാക് പരിശീലകന്‍ കൂടിയായ ആര്‍തര്‍ക്കെതിരെ കനേരിയ രംഗത്തെത്തിയത്.

‘സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് കനേരിയ പറയും. അതിനു പകരം എതിരാളികളെ നേരിടാന്‍ തന്ത്രം മെനയുകയാണ് വേണ്ടത്. ഇത് സമൂഹമാധ്യമങ്ങളുടെ ലോകമാണ്. ബയോ ബബിളിലുള്ള താരങ്ങള്‍ സ്വാഭാവികമായും അവ ഉപയോഗിക്കും. ഒരു പരിശീലകനെന്ന നിലയില്‍ നിങ്ങളെന്ത് ചെയ്തു. ഒരു തോല്‍വിക്ക് ശേഷം അവരോട് കയര്‍ക്കുകയല്ല, യുവതാരങ്ങളെ മികച്ച താരങ്ങളാക്കി മാറ്റുകയാണ് വേണ്ടത്. മിക്കി ആര്‍തര്‍ പരിശീലകനായാല്‍ ആ ടീം മുടിയും.” കനേരിയ പറഞ്ഞു.

 

Top