The Danish Girl was never cleared for TV viewing: CBFC

ടി അലീസിയ വികാന്‍ഡര്‍ക്ക് മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടികൊടുത്ത ഹോളിവുഡ് ചിത്രം ദി ഡാനിഷ് ഗേള്‍ ടെലിവിഷന്‍ ചാനലില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു.

ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് (സിബിഎഫ്സി) ആണ് ഡാനിഷ് ഗേള്‍ ടിവി പ്രീമിയര്‍ തടഞ്ഞത്. സോണി ലെ പ്ലെക്സ് ചാനലിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിക്കേണ്ടത്.

സിനിമയുടേത് വൈകാരികമായ പ്രമേയമാണ് എന്നാണ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്റെ് വാദം.

ടോം ഹൂപ്പര്‍ സംവിധാനം ചെയ്ത ഡാനിഷ് ഗേള്‍ ഇന്ത്യയില്‍ റിലീസ് ചെയ്തിരുന്നു. അന്ന് അഡള്‍ട്ട് സെര്‍ട്ടിഫിക്കേറ്റ് ആണ് ലഭിച്ചത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന ഒരാളുടെ കഥയാണ് സിനിമ പറയുന്നത്. എഡ്ഡി റെഡ്മെയന്‍ ആയിരുന്നു പ്രധാന വേഷം കൈകാര്യം ചെയ്തത്.

Top