ഡാനിലോ പരിക്ക് ഭേദമായി തിരിച്ചു വരുന്നു . . . ബ്രസീല്‍ പട ആവേശത്തില്‍

മോസ്‌ക്കോ: ലോക ഫുട്‌ബോളിലെ വമ്പന്മാര്‍ പുറത്താകുമ്പോള്‍ ബ്രസീല്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. മാഞ്ചസ്റ്റര്‍ സിറ്റി താരമായ റൈറ്റ് ബാക്ക് ഡാനിലോ പരിക്ക് ഭേദമായി തിരിച്ചെത്തിയിരിക്കുകയാണ്.

മെക്‌സിക്കോയ്ക്ക് എതിരെ കളിക്കാന്‍ ഡാനിലോയ്ക്ക് ആകുമെന്ന് ബ്രസീല്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. കോസ്റ്ററിക്കയ്‌ക്കെതിരെയും അവസാന മത്സരത്തില്‍ സെര്‍ബിയക്കെതിരെയും ഡാനിലോ കളിച്ചിരുന്നില്ല. പകരം ഫാഗ്‌നര്‍ ആയിരുന്നു റൈറ്റ് ബാക്കായി കളിച്ചത്.

ലെഫ്റ്റ് ബാക്കായ മാര്‍സെലോയും പരിക്ക് മാറി മെക്‌സിക്കോയ്ക്ക് എതിരെ കളിക്കാന്‍ തയ്യാറാണ്. ഒപ്പം ഡഗ്ലസ് കോസ്റ്റയും ബ്രസീലിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്.

Top