യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ കിരീടം ഡാനില്‍ മെദ്‌വദേവിന്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ച് റഷ്യയുടെ ഡാനില്‍ മെദ്‌വദേവിന് കിരീടം. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടുന്ന പുരുഷ താരമെന്ന സ്വപ്‌നം കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെടുത്തിയാണ് ജാക്കോവിച്ച് പരാജയം രുചിക്കുന്നത്. എന്നാല്‍ തന്റെ കന്നി ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കുകയായിരുന്നു ഡാനില്‍ മെദ്‌വദേവ്.

ചരിത്രം കുറിയ്ക്കാന്‍ ഇറങ്ങിയ മെദ്‌വദേവ് ഒരു സെറ്റില്‍ പോലും പിന്നോട്ട് പോവാത്ത പോരാട്ട വീര്യമാണ് കാഴ്ചവച്ചത്. സ്‌കോര്‍ 6 – 4, 6 – 4, 6 – 4. കിരീടം നേടിയാല്‍ 21 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ എന്ന ടെന്നീസിലെ ചരിത്ര നേട്ടവും ജോക്കോവിച്ചിനെ തേടി എത്തുമായിരുന്നു. തോല്‍വിക്ക് ശേഷം കണ്ണീരോടെയാണ് സെര്‍ബിയന്‍ താരം കളം വിട്ടത്.

 

Top