ബെംഗളൂരു എഫ് സി വിട്ട് ഡാനിയല്‍ ഇനി ഡല്‍ഹി ഡൈനാമോസിനു വേണ്ടി കളിക്കും

daniel

യുവ ഫോര്‍വേഡ് താരം ഡാനിയല്‍ ലാലിമ്പുയിയ ഇനി ഡല്‍ഹി ഡൈനാമോസിനു വേണ്ടി ബൂട്ടണിയും. വെള്ളിയാഴ്ചയാണ് മുന്‍ ബെംഗളൂരു എഫ് സി താരത്തെ സ്വന്തമാക്കിയതായി ഡല്‍ഹി ഡൈനാമോസ് ഔദ്യോഗികമായി അറിയിച്ചത്.

2015ല്‍ ബെംഗളൂരു എഫ് സിയിലെത്തിയ താരം ബെംഗളൂരുവിനായി ഐലീഗിലും പിന്നീട് ലോണില്‍ ഐ എസ് എല്ലില്‍ ചെന്നൈയിന്‍ എഫ് സിയിലും കളിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ റിസേര്‍വ് സ്‌ക്വാഡിലായിരുന്ന ഡാനിയലിന് ബെംഗളൂരു സൂപ്പര്‍ ഡിവിഷനിലും എ എഫ് സി കപ്പിലും സൂപ്പര്‍ കപ്പിലുമാണ് ബെംഗളൂരുവിനായി ഇറങ്ങാന്‍ കഴിഞ്ഞത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഐ എസ് എല്ലില്‍ കളിക്കാന്‍ കഴിയാഞ്ഞതാണ് താരത്തെ ബെംഗളൂരു എഫ് സി വിടാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ ആഴ്ചയായിരുന്നു ഡാനിയല്‍ ബെംഗളൂരു എഫ് സി വിട്ടത്.

Top