ജെയിംസ് ബോണ്ട് നായകന്‍ ഡാനിയല്‍ ക്രേഗിന് ഷൂട്ടിംഗിനിടെ പരിക്ക്

ജമൈക്ക:ജെയിംസ് ബോണ്ട് പരമ്പരയിലെ പുതിയ സിനിമ ഷൂട്ടിംഗിനിടെ നായകന്‍ ഡാനിയല്‍ ക്രേഗിന് പരുക്കേറ്റു. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിടെയാണ് ക്രേഗിന് പരിക്കേറ്റത്. ഷൂട്ടിംഗ് തല്‍ക്കാലം നിര്‍ത്തിവച്ച് താരം ചികിത്സയ്ക്കായി അമേരിക്കയിലേയക്ക് പോയി. ജമൈക്കയിലെ ഷൂട്ടിംഗ് സൈറ്റില്‍ വെച്ചാണ് പരിക്കേറ്റത്.

കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒസ്‌കര്‍ ജേതാവ് റമി മലേക് ആയിരിക്കും വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിരക്കുക. റാല്‍ഫ് ഫിയെന്‍സ്, റോറി കിന്നിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.

ഡാനിയല്‍ ക്രേഗ് ചികിത്സയ്ക്ക് ശേഷം തിരിച്ചു വന്നാല്‍ ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

Top