ഡാനിയല്‍ ക്രേഗിന്റെ ‘നോ ടൈം ടു ഡൈ 007’ തിയേറ്ററിലേക്കെത്തുന്നു. ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയിലെ 25-ാം ചിത്രം സെപ്തംബര്‍ 30ന് ഇന്ത്യയിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ സിനിമയാണ് നോ ടൈം ടു ഡൈ.
ബ്രിട്ടീഷ് സ്പൈ ജെയിംസ് ബോണ്ടായുള്ള ക്രേഗിന്റെ അവസാനത്തെ ചിത്രം കൂടിയാണിത്. കാരി ജോജി ഫുക്കുനാഗ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്രിസ്റ്റോഫ് വാള്‍ട്ട്സ്, റമി മാലിക്, അന ഡെ അര്‍മാസ്, ലഷാന ലിഞ്ച്, ഡേവിഡ് ഡെന്‍സിക്, ബില്ലി മഗ്‌നുസ്സെന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.
ഇന്ത്യയില്‍ ചിത്രം പല ഭാഷകളിലായി റിലീസ് ചെയ്യുന്നു. 3-ഡി വേര്‍ഷനിലും ചിത്രം ഇന്ത്യന്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. യുകെയിലും സെപ്തംബര്‍ 30നാണ് റിലീസ്. എന്നാല്‍ ഇന്ത്യന്‍ റിലീസിന് ഒരാഴ്ച മുന്‍പ് യുഎസില്‍ ‘നോ ടൈം ടു ഡൈ 007’ പുറത്തിറങ്ങും.