‘ദംഗല്‍’ 2000 കോടി കടന്നിട്ടില്ല… സത്യാവസ്ഥയുമായി അണിയറ പ്രവര്‍ത്തകര്‍

മീര്‍ഖാന്‍ ചിത്രം ദംഗല്‍ 2000 കോടി മറികടന്നു എന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ദംഗല്‍ അണിയറ പ്രവര്‍ത്തകര്‍.

ഫോബ്‌സ് മാഗസിന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 2000 കോടി ക്ലബ്ബില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് ദംഗലെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് 1864 കോടിയാണ് നേടിയിട്ടുള്ളത് എന്ന വെളിപ്പെടുത്തലുമായി ദംഗല്‍ ടീം എത്തിയിരിക്കുന്നത്.

2016 ഡിസംബര്‍ 23ന് റിലീസ് ചെയ്ത ചിത്രം മഹാവീര്‍ സിങ്ങ് ഫോഗട്ടിന്റേയും മക്കളായ ഗീത, ബബിത എന്നിവരുടെ കഥ പറയുന്ന ചിത്രമാണ്.

അമീര്‍ഖാന്‍ മഹാവീര്‍ ഫോഗട്ടായി വേഷമിടുന്ന ചിത്രത്തില്‍ സാക്ഷി തന്‍വാര്‍, ഫാത്തിമ സന, സന്യ മല്‍ഹോത്ര, സൈറ വസീം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

Top