അവിശ്വസനീയം ഈ നേട്ടം ; ബോക്‌സ് ഓഫീസ് കളക്ഷനില്‍ 2000 കോടി കവിഞ്ഞ് ദംഗല്‍

മുംബൈ: ലോക സിനിമാവിപണിയില്‍ അവിശ്വസനീയ നേട്ടവുമായി ആമീര്‍ ഖാന്റെ ദംഗല്‍. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 2000 കോടി കവിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ റിലീസ് ചെയ്ത ചൈനയില്‍ ദംഗല്‍ കോടികള്‍ വാരി നിറഞ്ഞോടുകയാണ്.

ഫോബ്‌സ് മാഗസിന്‍ റിപോര്‍ട്ട് അനുസരിച്ച് 2000 കോടി ക്ലബ്ബില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് ദംഗല്‍. ഈ പട്ടികയിലുള്ള, ഇംഗ്ലീഷ് ഭാഷയില്‍ അല്ലാത്ത അഞ്ചാമത്തെ ചിത്രമാണിത്.

ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്‍, xXx: റിട്ടേണ്‍ ഓഫ് ക്‌സാന്‍ഡര്‍ കേജ്, ട്രാന്‍സ്‌ഫോമേഴ്‌സ്: ഡാര്‍ക്ക് ഓഫ് ദി മൂണ്‍, ടൈറ്റാനിക് 3ഡി, ദി ജംഗിള്‍ ബുക്ക് തുടങ്ങിയവയെ ഇതിനകം ദംഗല്‍ പിന്തള്ളി കഴിഞ്ഞു.

Top