സൈറയ്ക്ക് അവരുടെ ജീവിതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്; ദംഗല്‍ സംവിധായകന്‍

ദംഗല്‍ നായിക സൈറ വസീം അഭിനയം നിര്‍ത്തുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. താരത്തിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ നിതേഷ് തിവാരി.

കഴിഞ്ഞ ദിവസം സൈറയുടെ കുറിപ്പ് വായിച്ചു. സൈറയുടെ തീരുമാനം എന്നെ അമ്പരപ്പിച്ചു. എന്നാല്‍ അവരുടെ ജീവിതം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. സൈറ മികച്ച അഭിനേത്രിയാണ്. സിനിമയുടെ ഒഡീഷന്റെ സമയത്ത് തന്നെ ഇക്കാര്യം മനസിലായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസമാണ് അഞ്ച് വര്‍ഷത്തെ സിനിമാ ജീവിതത്തിന് അവസാനമിടുകയാണെന്ന് ദേശീയ പുരസ്‌ക്കാര ജേതാവ് കൂടിയായ സൈറാ വസീം അറിയിച്ചത്. മതപരമായ കാരണങ്ങള്‍ കൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ജീവിതത്തില്‍ സിനിമ കാരണം ഒരുപാട് ‘ബറക്കത്ത്'(അനുഗ്രഹം) നഷ്ടമായെന്നുമാണ് സൈറ ഫേസ്ബുക്കില്‍ കുറിച്ചത്.

Top