കാര്‍ ദാല്‍ തടാകത്തിലേക്ക് മറിഞ്ഞ് ദംഗല്‍ താരം സൈറ വസീം അപകടത്തില്‍പ്പെട്ടു

ദംഗല്‍ താരം സൈറ വസീമിന്റെ കാര്‍ ദാല്‍ തടാകത്തിലേക്ക് മറിഞ്ഞ് അപകടം.

ശ്രീനഗറിലെ ബോലെവാര്‍ഡ് റോഡില്‍ വച്ചായിരുന്നു അപകടം. സൈറയും കുടുംബാംഗങ്ങളുമായിരുന്നു കാറില്‍ സഞ്ചരിച്ചിരുന്നത്. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടപ്പോള്‍ കാര്‍ തടാകത്തിലേക്ക് മറിയുകയായിരുന്നുവെന്നാണ് ഐഎഎന്‍എസ് റിപ്പോര്‍ട്ട്‌.

കാര്‍ മറിയുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ ഓടിയെത്തുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. സൈറയ്ക്ക് പരിക്കുകളില്ല, എന്നാല്‍ കുടുംബാംഗങ്ങളില്‍ ചിലര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

Top