ഹൃത്വിക് റോഷനൊപ്പം ചുവടുവെച്ച് ഡാന്‍സിങ് അങ്കിള്‍; വീഡിയോ കാണാം

sanjeev

സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തനായ മധ്യ വയസ്‌കനായ പ്രൊഫസര്‍ സഞ്ജീവ് ശ്രീവാസ്തവ വീണ്ടും ഞെട്ടിക്കുന്ന പ്രകടനവുമായി ട്വിറ്ററില്‍. ഇത്തവണ ബോളിവുഡ് സൂപ്പര്‍താരം ഹൃതിക് റോഷന് വേണ്ടിയാണ് 46കാരനായ ശ്രീവാസ്തവയുടെ പ്രകടനം. മധ്യപ്രദേശിലെ ഭോപ്പാലില്‍ ഒരു സ്വകാര്യ കോളേജിലെ ഇലക്‌ട്രോണിക്‌സ് പ്രൊഫസറാണ് ശ്രീവാസ്തവ.

ഹൃതിക് റോഷന്റെ ‘കഹോന പ്യാര്‍ ഹേ’ എന്ന ഗാനത്തിനാണ് സഞ്ജീവ് ഇത്തവണ ചുവടുവച്ചത്. നൃത്തത്തിന്റെ മഹാദേവനായ ഹൃതിക് റോഷന് സമര്‍പ്പിക്കുന്നു എന്ന തലക്കെട്ടോടുകൂടി സഞ്ജീവ് തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

കടുത്ത ഗോവിന്ദ ഫാനായ അദ്ദേഹം മുമ്പ് ഗോവിന്ദയുടെ സ്‌റ്റെപ്പുകള്‍ അനുകരിച്ചായിരുന്നു പ്രശസ്തനായത്. ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ സ്‌റ്റേജിലേക്ക് കയറി നടത്തിയ പ്രകടനം ആരോ പകര്‍ത്തി ട്വിറ്ററില്‍ ഇട്ടതും ഇന്ത്യയാകമാനം വൈറലായി. ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സഞ്ജീവ് ഡാന്‍സിങ് അങ്കിള്‍ എന്ന പേരില്‍ പ്രശസ്തനാവുകയായിരുന്നു.

Top