സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം; പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ ഡാന്‍സ് അധ്യാപകന്‍ അറസ്റ്റില്‍

ഡല്‍ഹി: ടിവി സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ഡാന്‍സ് ടീച്ചറെ പോലീസ് അറസ്റ്റു ചെയ്തു.

പതിനഞ്ചുകാരിയുടെ പിതാവിന്റെ പരാതിയിലാണ് അധ്യാപകനായ ആസാദിനെ പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ തട്ടിക്കൊണ്ടു പോകലിനെതിരെ പോലീസ് കേസെടുത്തു.

ഡിസംബര്‍ 23-നാണ് ആസാദ് പെണ്‍കുട്ടിയെ ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് കൊണ്ടുപോയത്. പെണ്‍കുട്ടിയെ ബന്ധപ്പെടാന്‍ പറ്റാതെ വന്നപ്പോഴാണ് മാതാപിതാക്കാള്‍ ആസാദിനെതിരെ സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയത്. ഡാന്‍സ് ടീച്ചര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് രക്ഷിതാക്കളുടെ പരാതിയില്‍ പറയുന്നത്.

അതേ സമയം വൈദ്യ പരിശോധനയ്ക്ക് പെണ്‍കുട്ടിയെ വിധേയമാക്കിയിരുന്നുവെങ്കിലും പീഡനത്തിന് ഇരയായിട്ടുണ്ടെയെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അതേ സമയം, തട്ടിക്കൊണ്ടു പോയ സംഭവം ലൗ ജിഹാദാണെന്ന് ആരോപിച്ച് ഹിന്ദു ജാഗരണ്‍മഞ്ച് രംഗത്തെത്തി. ജില്ലാ ഭരണകൂടവും, പോലീസും ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ പ്രാദേശിക നേതാവ് കപില്‍ ദിവാന പറഞ്ഞു.

Top