ഡാം സുരക്ഷ ബില്‍ ലോക്‌സഭ പാസാക്കി; തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പ്രതിഷേധത്തില്‍

ന്യൂഡല്‍ഹി: അന്തര്‍ സംസ്ഥാന ഡാമുകളുടെ സുരക്ഷ ഏറ്റെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്ന ഡാം സുരക്ഷ ബില്‍ ലോക്‌സഭ പാസാക്കി.

ഒരു സംസ്ഥാനത്തെ ഡാമിന്റെ ഉടമവസ്ഥാവകാശം മറ്റൊരു സംസ്ഥാനത്തിനാണെങ്കില്‍ അതിന്റെ സുരക്ഷ ചുമതല കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് ഏറ്റെടുക്കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

ബില്ലിനെതിരെ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ബില്‍ പാസായാല്‍ കേരളത്തിലെ മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, തൂണക്കടവ് ഡാമുകളുടെ സുരക്ഷ കേന്ദ്രം ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്.

തൊഴിലാളികളുടെ അടിസ്ഥാന വേതനം നിശ്ചയിക്കുവാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന വേതന കോഡ് ബില്‍ രാജ്യസഭയും കഴിഞ്ഞ ദിവസം പാസാക്കി. പുതിയ വേതന നയം നിലവില്‍ വരുന്നതോടെ ഭൂമിശാസ്ത്രവും, വൈദഗ്ധ്യവും അടിസ്ഥാനമാക്കിയായിരിക്കും വേതനം നിശ്ചയിക്കുന്നത്. ബില്ലിനെതിരെ ഇടതു പാര്‍ട്ടികള്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Top