ഐ.എസ് സ്വാധീനമുള്ള അവസാന മേഖലയും കീഴടക്കാനൊരുങ്ങി സിറിയന്‍ സൈന്യം

ഡമാസ്‌കസ്;സിറിയയില്‍ ഐ.എസിന് സ്വാധീനമുള്ള അവസാന മേഖലയും കീഴടക്കാനൊരുങ്ങി സിറിയന്‍ സൈന്യം. മേഖലയില്‍ നിന്ന് തീവ്രവാദികളെ പൂര്‍ണമായും ഇല്ലാതാക്കുകയാണ് സേനയുടെ ലക്ഷ്യം. അമേരിക്കന്‍ പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സാണ് പ്രദേശം പിടിച്ചെടുക്കാനുള്ള ശ്രമം നടത്തുന്നത്.

ഐ.എസ് ഭീകരര്‍ കയ്യടക്കിവെച്ചിരിക്കുന്ന മലഞ്ചെരുവില്‍ സൈന്യം കടന്ന് ചെന്നെന്നും, പ്രദേശത്ത് നിന്ന് നിരവധി ആയുധങ്ങള്‍ കണ്ടെടുത്തുവെന്നും സൈന്യം അറിയിച്ചു. നേരത്തെ തന്നെ മേഖലയില്‍ സൈന്യം തമ്പടിച്ചിരുന്നു. പ്രദേശവാസികളെ ഒഴിപ്പിച്ച ശേഷമാണ് വെടിവെപ്പ് ആരംഭിച്ചത്. വരും ദിവസങ്ങളിലും വെടിവെപ്പ് തുടരുമെന്നും സൈന്യം അറിയിച്ചു.

Top