മൂന്നാം നിലയില്‍ നിന്ന് താഴേക്ക്; അത്ഭുതകരമായി രക്ഷപെട്ട് 2 വയസ്സുകാരന്‍

നിരവധി വീഡിയോകളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അത്ഭുതകരമായി രക്ഷപെട്ട ഒരു കുഞ്ഞിന്റെ ജീവന്‍ തിരിച്ച് കിട്ടിയ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ദാമന് ദ്യുവിലാണ് സംഭവം. മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീണ കുഞ്ഞാണ് നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം രക്ഷപ്പെട്ടത്.

കുഞ്ഞ് വീഴുന്നത് കണ്ട് ഓടിക്കൂടിയ ആളുകളുടെ കൈകളിലേക്കാണ് രണ്ട് വയസ്സുകാരന്‍ വീണത്. കുഞ്ഞിനെ കയ്യിലേറ്റുവാങ്ങിയ ആള്‍ നിലത്തുവീഴുന്നത് ദൃശ്യത്തില്‍ കാണാം. കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. യാതൊരുവിധ പരിക്കുകളുമില്ലാതെ അത്ഭുതകരമായാണ് കുഞ്ഞ് രക്ഷപ്പെട്ടത്.

Top