അനിയന്‍ കുഞ്ഞിന്റെ ‘ധമാക്ക’ കളി ജനുവരിയിലേക്ക് മാറ്റുന്നു; റിലീസിങ് നീട്ടി ഒമര്‍

ഡിസംബറില്‍ സിനിമ പ്രേമികള്‍ക്ക് നിരവധി ചിത്രങ്ങളാണ് തിയറേറുകളില്‍ എത്തുന്നത്. അതില്‍ ഒമര്‍ ലുലുവിന്റെ ധമാക്കയും റിലീസിന് ഒരുങ്ങുകയായിരുന്നു എന്നാല്‍ ഇപ്പോള്‍ സംവിധായകന്‍ തന്നെ ധമാക്കയുടെ റിലീസ് നീട്ടി വെച്ചതായി ഫെയ്‌സ്ബുക്ക് വഴി അറിയിച്ചിരിക്കുകയാണ്.

ധമാക്കയ്ക്ക് കളത്തിലിറങ്ങാന്‍ സമയം വേണമെന്നും ചേട്ടന്മാര്‍ എല്ലാവരും കളത്തില്‍ ഇറങ്ങി കളിക്കുമ്പോൾ അനിയന്‍ കുഞ്ഞിന്റെ ധമാക്ക കളി 20-20 ജനുവരിയിലേക്ക് മാറ്റുന്നു എന്നായിരുന്നു ഫെയ്‌സ് ബുക്ക് പോസ്റ്റ്.

ഡിസംബര്‍ 20ന് ക്രിസ്മസ് റിലീസായി എത്തുമെന്ന് അറിയിച്ചിരുന്ന ചിത്രം 2020 ജനുവരിയില്‍ റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

ഡിസംബര്‍ 14ന് പുറത്തിറക്കുന്ന സേവ് ദ് ഡേറ്റ് സോംഗിലൂടെ പുതിയ റിലീസ് തീയതി അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ധമാക്കയ്ക്ക് കളത്തിലിറങ്ങി കളിയ്ക്കാൻ കൂടുതൽ സമയം വേണ്ടിവരികയും ,ചേട്ടൻമാർ എല്ലാവരും കൂടി കളംനിറഞ്ഞ് കളിക്കാന്‍ ഇറങ്ങുകയും ചെയ്തത് കൊണ്ട് ഈ അനിയൻ കുഞ്ഞിന്റെ ധമാക്ക കളി 20-20 ജനുവരിയിലേക്കു മാറ്റുന്നു .പുതിയ തിയ്യതി dec 14ന് ഇറങ്ങുന്ന Save the date സോംഗിൽ Announce ചെയ്യും. X-masന് കളിക്കാന്‍ ഇറങ്ങുന്ന എല്ലാ ചേട്ടൻമാർക്കും വിജയാശംസകൾ നേരുന്നു

Top