അണക്കെട്ടുകളിലെ ജലനിരപ്പ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: അണക്കെട്ടുകളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അണക്കെട്ടുകളിലെ ജലനിരപ്പ് പ്രളയ ആശങ്ക ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അണക്കെട്ടുകളിലെ ജലനിരപ്പ് നിയന്ത്രിക്കാത്തതു കൊണ്ടാണ് പ്രളയം ഉണ്ടായതെന്ന് പറയാനാവില്ലങ്കിലും ജലനിരപ്പ് പ്രളയമുണ്ടാക്കാന്‍ ഒരു കാരണമായിരന്നുവെന്ന് കത്തില്‍ പറയുന്നു. പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് ക്രമീകരിക്കണമെന്നാണ് കത്തിലെ ആവശ്യം. കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കും

Top