ഡാമുകള്‍ തുറന്നുവിട്ടതില്‍ ജാഗ്രതക്കുറവ്, പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ടു

peechi-dam

തിരുവനന്തപുരം: കേരളത്തിലെ പ്രളയ സമയത്ത് സര്‍ക്കാരിന്റെ ഡാം മാനേജ്‌മെന്റില്‍ വലിയ വീഴ്ച ഉണ്ടായെന്ന് ആരോപണം. ഡാമുകള്‍ തുറന്നതില്‍ വലിയ ജാഗ്രതക്കുറവുമുണ്ടായെന്നാണ് പ്രതിപക്ഷത്തിന്റെ അടക്കം വിമര്‍ശനം. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടും പരമാവധി വെള്ളം സംഭരിക്കാനുള്ള അത്യാര്‍ത്തിയാണ് ദുരിതം ഇത്ര ഭയാനകമാക്കിയതെന്നാണ് ആക്ഷേപം. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഡാമുകള്‍ തുറക്കുന്നതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് താമരശ്ശേരി ബിഷപ്പും ആരോപിച്ചു.

ഇടുക്കി അണക്കെട്ട് തുറന്ന പിറ്റേ ദിവസം തന്നെ ഇടമലയാറും തുറന്നു. മുല്ലപ്പെരിയാര്‍ കൂടി തുറന്നതോടെ പെരിയാര്‍ കരകവിഞ്ഞു. ബാണാസുര ഡാം തുറന്ന് വിട്ടത് മുന്നറിയിപ്പു പോലും ഇല്ലാതെയാണെന്നും വിമര്‍ശനങ്ങളുണ്ട്. 7 പഞ്ചായത്തുകളാണ് ഈ നടപടി കൊണ്ട് വെള്ളത്തിനടിയിലായത്‌. ശബരിഗിരി പദ്ധതിയിലെ 3 ഡാമുകളും ഒന്നിച്ചു തുറന്ന് വിട്ടതും ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമായെന്നാണ് ആരോപണം.

Top