കനത്ത മഴയ്ക്ക് നേരിയ ശമനം; പെരിങ്ങല്‍ക്കുത്ത് ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു

ചാലക്കുടി: കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടായതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം ഡാമില്‍ സംഭരണ ശേഷിയുടെ 58.6 ശതമാനം മാത്രം വെള്ളമാണ് ഉള്ളത്. ഡാമിന്റെ ഇപ്പോഴത്തെ ജലനിരപ്പ് 418.95 മീറ്ററാണ്.

ഞായറാഴ്ച ഉച്ചകഴിഞ്ഞതോടെ ക്രസ്റ്റ് ഗേറ്റുകളിലൂടെയുള്ള ജലമൊഴുക്ക് നിലച്ചിട്ടുണ്ട്. ഡാമിന്റെ ഏഴ് ക്രസ്റ്റ് ഗേറ്റുകളും ഏറ്റവും താഴത്തെ നിലയില്‍ ക്രമീകരിച്ചിരിക്കുകയായിരുന്നു. ഒഴുകിയെത്തുന്ന വെള്ളം ഡാമില്‍ സംഭരിക്കപ്പെടാതെ അതേ അളവില്‍ ചാലക്കുടി പുഴയിലേക്ക് ഒഴുകിപ്പോകാന്‍ അനുവദിക്കുന്നതിനായിരുന്നു ഇത്. ഡാമിലേക്ക് വൃഷ്ടി പ്രദേശത്തു നിന്നുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Top