റഷ്യയില്‍ അനധികൃതമായി നിര്‍മിച്ച അണക്കെട്ട് തകര്‍ന്ന് 15 മരണം

മോസ്‌കോ : റഷ്യയിലെ സൈബീരിയന്‍ മേഖലയില്‍ അനധികൃതമായി നിര്‍മിച്ച അണക്കെട്ട് തകര്‍ന്ന് 15 മരണം. 13 പേരെ കാണാതായി. മോസ്‌കോയില്‍നിന്ന് 4000 കിലോമീറ്റര്‍ അകലെ ക്രാസ്‌നോയാര്‍സ്‌കില്‍ പുലര്‍ച്ചെയായിരുന്നു ദുരന്തം.

സിബ്‌സൊലോട്ടോ എന്ന സ്വര്‍ണഖനി കമ്പനി സെയ്ബ നദിക്കു കുറുകെ നിര്‍മിച്ച അണക്കെട്ടാണ് തകര്‍ന്നത്. ഇങ്ങനെയൊരു അണക്കെട്ട് നിലവിലുണ്ടായിരുന്നതായിപോലും അറിഞ്ഞിരുന്നില്ല, അനധികൃതമായി നിര്‍മിച്ചതാണിതെന്നും അധികൃതര്‍ അറിയിച്ചു. കനത്ത മഴയാണ് അണക്കെട്ടു തകരാന്‍ കാരണമെന്നാണ് വിവരം.

Top