ഷാജഹാന്റെ ഡല്‍ഹി ചെങ്കോട്ടയെ അഞ്ചുവര്‍ഷത്തേക്ക് ഡാല്‍മിയ ഗ്രൂപ്പ് ഏറ്റെടുത്തു

ന്യൂഡല്‍ഹി: മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മിച്ച ഡല്‍ഹിയിലെ ചെങ്കോട്ട അഞ്ച് വര്‍ഷത്തേക്ക് ഡാല്‍മിയ ഗ്രൂപ്പ് ഏറ്റെടുത്തു. അഡോപ്റ്റ് എ ഹെറിറ്റേജ് പദ്ധതിപ്രകാരമാണ് 77 വര്‍ഷത്തെ വ്യവസായ പാരമ്പര്യമുള്ള ഡാല്‍മിയ 25 കോടി രൂപക്ക് ചെങ്കോട്ടയെ സ്വന്തമാക്കിയത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിനേയും ജിഎംആര്‍ ഗ്രൂപ്പിനേയും കരാറില്‍ പിന്തള്ളിയാണ് ഡാല്‍മിയ ഗ്രൂപ്പിന്റെ നേട്ടം. ചെങ്കോട്ടയുടെ വികസപ്രവര്‍ത്തനങ്ങള്‍ ഇനി അഞ്ച് വര്‍ഷത്തേക്ക് നടപ്പാക്കുക ഡാല്‍മിയ ഗ്രൂപ്പ് ആയിരിക്കും.

ചെങ്കോട്ടയില്‍ കുടിവെള്ള കിയോസ്‌കുള്‍, ബെഞ്ചുകള്‍ എന്നിവ അടുത്ത ആറുമാസത്തിനകം സ്ഥാപിക്കും. ശൗചാലയങ്ങളുടെ വികസനം, നടപ്പാതകള്‍, ലാന്‍ഡ്‌സ്‌കേപ്പിങ്, 3 ഡി തിയേറ്റര്‍, വാഹനങ്ങളുടെ ചാര്‍ജിങ് കേന്ദ്രം, കഫറ്റീരിയ എന്നിവയാണ് ഡാല്‍മിയയുടെ ഭാവി വികസന പദ്ധതികള്‍. നവീകരണ പ്രവര്‍ത്തനങ്ങള്‍ മേയ് 23 മുതല്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

Top