ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ചു; വില്ലുപുരത്ത് ക്ഷേത്രം പൂട്ടി സീല്‍ ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്ന ക്ഷേത്രം പൂട്ടി സീല്‍ ചെയ്തു. വില്ലുപുരം ജില്ലയിലെ ധര്‍മ്മരാജ ദ്രൗപതി അമ്മന്‍ ക്ഷേത്രമാണ് കളക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് സീല്‍ ചെയ്തത്. മേല്‍ജാതിക്കാരും ദളിതരും തമ്മില്‍ ഏറെ നാളായി ക്ഷേത്രപ്രവേശം സംബന്ധിച്ച് നിലനിന്ന തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സമവായ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് തുടര്‍ന്ന് ക്ഷേത്രം സീല്‍ ചെയ്യാന്‍ വില്ലുപുരം ജില്ലാ റവന്യൂ കമ്മീഷണര്‍ രവിചന്ദ്രന്‍ ഉത്തരവിടുകയായിരുന്നു.

ഗ്രാമത്തില്‍ അസാധാരണമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ആരാധന ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് റവന്യൂ കമ്മീഷണര്‍ പറഞ്ഞു. പ്രശ്‌നപരിഹാരം കാണുംവരെ ഇരു വിഭാഗങ്ങളും ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് നിര്‍ദ്ദേശിക്കുന്ന നോട്ടീസും ക്ഷേത്രമതില്‍ക്കെട്ടില്‍ പതിച്ചിട്ടുണ്ട്.

Top