ദളിത് യുവാവിനെ പ്രണയിച്ചു; ഇരുപത്തൊന്നുകാരിക്ക് ബന്ധുക്കളുടെ ക്രൂര മര്‍ദ്ദനം

ഭോപ്പാല്‍: ദളിത് യുവാവിനെ പ്രണയിച്ചെന്ന പേരില്‍ യുവതിയെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കി ബന്ധുക്കള്‍.മധ്യപ്രദേശിലെ ധാറിലാണ് ആദിവാസി യുവതിയെ പൊതുമധ്യത്തില്‍ വച്ച് ബന്ധുക്കള്‍ ക്രൂരമായി മര്‍ദിച്ചത്. യുവതിയെ മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. 21 വയസുകാരിയായ യുവതി ദളിത് യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇതിനെ എതിര്‍ത്തു. മറ്റൊരു വിവാഹത്തിനായി യുവതിയെ ബന്ധുക്കള്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇതോടെ യുവതി വീട് വിട്ട് പോകാന്‍ ശ്രമിക്കുകയും പിടികൂടിയ ബന്ധുക്കള്‍ മര്‍ദിക്കുകയുമായിരുന്നു. യുവതി സാരമായ പരിക്കുകളോടെ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Top