ദളിതനാണെന്ന് പറഞ്ഞ് വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല; പരാതിയുമായി മധ്യവയസ്‌കന്‍

കൈരാന; ദളിതനാണെന്ന് പറഞ്ഞ് വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന പരാതിയുമായി മധ്യവയസ്‌കന്‍ രംഗത്ത്. കൈരാനയിലെ ദളിത് വോട്ടറാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വോട്ടു ചെയ്യാന്‍ അനുവദിക്കാതെ അവഗണിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ശ്യാംലി നയാ ബസാറില്‍ താമസിക്കുന്ന പ്രസാദും കുടുംബവുമാണ് ദളിതരെന്ന പേരില്‍ അവഗണിക്കപ്പെട്ടത്. പോളിങ് ബൂത്ത് നമ്പര്‍ 40ല്‍ വോട്ടു ചെയ്യാനായി പോയ തങ്ങളെ ദളിതനായതിന്റെ പേരില്‍ അകത്തു കയറാന്‍ സമ്മതിച്ചില്ലെന്നാണ് അദ്ദേഹം പറയുന്നത്.

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്. രാജ്യത്തെ 91 മണ്ഡലങ്ങളിലാണ് വിധിയെഴുതുന്നത്. 42 തെക്കേ ഇന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, ഉത്തര്‍പ്രദേശിലെ എട്ടു മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുകയാണ്.

Top