രാജസ്ഥാനിലെ ആള്‍ക്കൂട്ട ആക്രമണം; നടപടിയെടുക്കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ദളിത് യുവാക്കള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം നടന്ന സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. സംസ്ഥാന സര്‍ക്കാരിനോടാണ് രാഹുല്‍ ഗാന്ധിയുടെ ഈ ആവശ്യം. ഈ സംഭവം അങ്ങേയറ്റം ഭയാനകമാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

രാജസ്ഥാനിലെ നാഗൗറിലാണ് സംഭവം. രണ്ട് യുവാക്കളെ മോഷണക്കുറ്റമാരോപിച്ച് ആള്‍ക്കൂട്ട ആക്രമണം നടത്തുകയും ജനനേന്ദ്രിയത്തില്‍ പെട്രോളൊഴിക്കുകയും ചെയ്തു. യുവാവ് സഹോദരനുമൊത്ത് പെട്രോള്‍ പമ്പില്‍ ഇന്ധനം വാങ്ങാനെത്തിയപ്പോഴാണ് സംഭവം. ആക്രമണത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോഴാണ് കാര്യം പുറം ലോകമറിയുന്നത്. യുവാക്കളെ കെട്ടിയിട്ട് മര്‍ദിക്കുകയും ജനനേന്ദ്രിയത്തിലടക്കം പെട്രോള്‍ ഒഴിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Top