Dalit womens issue-oomemn chandy statement

തിരുവനന്തപുരം: കണ്ണൂരില്‍ ദളിത് യുവതികളെ ജയിലടച്ച സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഐഎന്‍ടിയുസി നേതാവിന്റെ മക്കളായ യുവതികളുടെ അറസ്റ്റിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. സിപിഎമ്മിന്റെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. സുപ്രീം കോടതിയുടെ മാനദണ്ഡങ്ങളുടെ ലംഘനമാണ് അറസ്റ്റെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

കുട്ടിമാക്കൂലില്‍ സിപിഎം പ്രവര്‍ത്തകനെ മര്‍ദിച്ചെന്നാരോപിച്ചാണ് ഐഎന്‍ടിയുസി നേതാവ് എന്‍. രാജന്റെ മക്കളായ അഖില, അഞ്ജന, അഖിലയുടെ മകള്‍ എന്നിവരെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 15 റിമാന്‍ഡ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ ദേശീയ പട്ടിക ജാതി കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Top