ദളിത് സ്ത്രീയുടെ മൂക്ക് മുറിച്ച സംഭവം ; കേസെടുക്കാന്‍ നിര്‍ദേശം നല്‍കി വനിതാ കമ്മീഷന്‍

മധ്യപ്രദേശ് : മധ്യപ്രദേശിൽ ഉന്നത ജാതിക്കാർ ദളിത് സ്ത്രീയുടെ മൂക്ക് മുറിച്ച സംഭവത്തിൽ കേസെടുക്കാന്‍ പൊലീസിന് വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

ഉന്നത ജാതിക്കാരന്റെ വീട്ടില്‍ ജോലിക്ക് പോകാന്‍ വിസമ്മതിച്ച ദളിത് സ്ത്രീയുടെ മൂക്കാണ് മുറിച്ചത്.

സാഗര്‍ ജില്ലയിലെ ഗ്രാമത്തിലുള്ള ജാനകീ ബായ് എന്ന യുവതിയാണ് അക്രമണത്തിനിരയായത്. മൂക്ക് മുറിക്കുന്നത് തടയാന്‍ ചെന്ന സ്ത്രീയുടെ ഭര്‍ത്താവിനും മര്‍ദ്ധനമേറ്റു.

നരേന്ദ്ര സിങ്, മകന്‍ സാഹബ് സിങ്ങ് എന്നിവരാണ് യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ചത്. നേരത്തെ ഇവരുടെ വീട്ടില്‍ ജോലിക്ക് പോകാന്‍ വിസ്സമ്മതിച്ചതിന് ഭര്‍ത്താവിന് മര്‍ദ്ദനമേറ്റിരുന്നു.

ഭർത്താവിനെയും കൂട്ടി ആശുപത്രിയില്‍ പോകുമ്പോഴാണ് യുവതിക്ക് നേരെയും ആക്രമണമുണ്ടായത്. കോടാലി ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് യുവതി പരാതിപ്പെട്ടു.

വാങ്കഡയില്‍ വനിതാ കമ്മീഷന്‍ നടത്തിയ അദാലത്തില്‍ പരാതിയുമായി എത്തിയപ്പോഴാണ് വിവരം പുറം ലോകം അറിയുന്നത്. തുടർന്ന് കേസെടുക്കാൻ നിർദേശം നൽകുകയായിരുന്നു .

Top