യുപിയില്‍ ദളിത് യുവതിയെ പീഡിപ്പിച്ചു കൊന്നു; പ്രതികള്‍ക്കായി തെരച്ചില്‍

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയില്‍ ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മൂന്ന് കഷ്ണങ്ങളാക്കി. ഓലുവിലുള്ള പ്രതികള്‍ക്കായി ഗിര്‍വാന്‍ പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്ന് ഗിര്‍വാന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സന്ദീപ് തിവാരി പറഞ്ഞു. സ്റ്റേഷന്‍ പരിധിയിലെ ഗ്രാമത്തില്‍ താമസിക്കുന്ന 40 കാരിയായ സ്ത്രീ രാജ്കുമാര്‍ ശുക്ല എന്ന വ്യക്തിയുടെ മില്ലില്‍ ശുചീകരണ ജോലിക്കായി പോയിരുന്നു. അല്‍പ്പം കഴിഞ്ഞ് യുവതിയുടെ 20 വയസ്സുള്ള മകള്‍ അവിടെയെത്തുകയും അമ്മയുടെ നിലവിളി കേട്ട് മില്ലിന്റെ വാതിലില്‍ മുട്ടാനും തുടങ്ങി.

വാതില്‍ തുറന്നപ്പോള്‍ മൂന്ന് കഷണങ്ങളായി കിടക്കുന്ന അമ്മയുടെ മൃതദേഹം കണ്ട മകള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ രാജ്കുമാര്‍ ശുക്ല, സഹോദരന്‍ ബൗവ ശുക്ല, രാമകൃഷ്ണ ശുക്ല എന്നിവര്‍ക്കെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും എസ്എച്ച്ഒ അറിയിച്ചു.

Top