മോദിയുടെ സ്വന്തം ഗുജറാത്തിലെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വിട്ട് മേവാനി

murder

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തി. മുകേഷ് വാണിയ എന്നയാളാണ് കൊല്ലപ്പെട്ടത്. ഒപ്പം മര്‍ദനമേറ്റ മുകേഷിന്റെ ഭാര്യ ഗുരുതരാവസ്ഥയിലാണ്. രണ്ട് പേര്‍ ചേര്‍ന്നാണ് മുകേഷിനെ മര്‍ദിക്കുന്നത്. മുകേഷ് നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം.

എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയാണ് ഗുജറാത്തിലെ രാജ്‌കോട്ടില്‍ നിന്നുള്ള ഈ ഞെട്ടിക്കുന്ന വീഡിയോ പങ്കുവെച്ചത്. വിഷയം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്തിരിക്കുകയാണ്.

മുകേഷ് ജോലി ചെയ്യുന്ന ഫാക്ടറിയിലെ ജീവനക്കാരാണ് ഉടമയുടെ നിര്‍ദേശപ്രകാരം മര്‍ദിച്ചത്. ദളിതുകള്‍ക്ക് ഗുജറാത്ത് സുരക്ഷിതമല്ലെന്ന ഹാഷ് ടാഗോടെയാണ് ജിഗ്നേഷ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. സംഭവത്തില്‍ പൊലീസ് അഞ്ച് പേരെ പിടികൂടിയിട്ടുണ്ട്, ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

Top