ദളിത് യുവാവിന്റെ കൊലപാതകം; ദുരഭിമാനക്കൊലയെന്ന് ബന്ധുക്കള്‍

ബെംഗളൂരു: ബെംഗളൂരില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം, നടന്നത് ദുരഭിമാനക്കൊലയെന്ന് ബന്ധുക്കള്‍. കര്‍ണ്ണാടകയിലെ കലുബഗറി ജില്ലയില്‍ 25 വയസ്സുകാരനായ വിജയ് എന്ന ദളിത് യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മരിച്ച വിജയ് ഒരു മുസ്ലീം പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ബന്ധത്തിന് എതിര്‍പ്പുണ്ടായിരുന്നെന്നും യുവാവിന്റെ ബന്ധുക്കള്‍ പറഞ്ഞു. ബന്ധത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ ഇയാളെ കൊല്ലുമെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ വീട്ടില്‍ വന്ന് ഭീക്ഷണിപ്പെടുത്തിയിരുന്നെന്ന് വിജയിയുടെ അമ്മ പറഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധുക്കളെ ചോദ്യം ചെയ്ത് വരികയാണ്.

Top