ദളിത് യുവാവിനെ മര്‍ദ്ദിച്ച് ശരീരത്തില്‍ മൂത്രമൊഴിച്ചു; 4 പേര്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ 18 വയസ്സുള്ള ദളിത് യുവാവിനെ നാലംഗ സംഘം മര്‍ദ്ദിക്കുകയും ശരീരത്തില്‍ മൂത്രമൊഴിക്കുകയും ചെയ്തു. സംഭവത്തില്‍ നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ജാതിയുടെ പേരില്‍ ആക്ഷേപിച്ച് സംസാരിച്ചത് എതിര്‍ത്തതിനാണ് തന്നെ മര്‍ദ്ദിക്കുകയും ശരീരത്തില്‍ മൂത്രമൊഴിക്കുകയും ചെയ്തതെന്നാണ് യുവാവിന്റെ മൊഴി.

സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കുന്നതിനിടെയില്‍ യുവാവ് പ്രദീപ് എന്നയാളുമായി തര്‍ക്കമുണ്ടായി. തന്റെ ജാതിയെ അതിക്ഷേപിച്ചുകൊണ്ട് പ്രദീപ് സംസാരിച്ചുവെന്നും ഇത് എതിര്‍ത്തതോടെ പ്രദീപും മറ്റ് മൂന്ന് പേരും ചേര്‍ന്ന് തന്നെ വലിച്ചിഴച്ച് കാറിലിട്ട് വിചനമായ പ്രദേശത്തേക്ക് കൊണ്ടുപോയിയെന്നും യുവാവ് പറഞ്ഞു. അവിടെ വച്ച് തന്നെ മര്‍ദ്ദിക്കുകയും ശരീരത്തിലേക്ക് മൂത്രമൊഴിക്കുകയും ചെയ്തുവെന്നാണ് 18 കാരന്റെ പരാതി.

 

 

Top