യു.പിയില്‍ ദളിത് യുവാവിന് നേരെ ആക്രമണം; കള്ളനെന്നു ആരോപിച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

beat

ബരാബാങ്കി: കള്ളനാണെന്ന് ആരോപിച്ച് ദളിത് യുവാവിനെ നഗ്‌നനാക്കി, നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. ഉത്തര്‍പ്രദേശിലെ ബരാബാങ്കിയിലാണ് സംഭവം നടന്നത്. ബരാബാങ്കി സ്വദേശി സുജിത് കുമാറാണ് ആക്രമിക്കപ്പെട്ടത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഭാര്യ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഘം സുജിത്തിനെ അക്രമിച്ചത്. രഘുപൂര്‍വ ഗ്രാമത്തിലെത്തിയ സുജിത്തിനെ തെരുവുനായക്കള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ സമീപത്തുള്ള വീടിനോട് ചേര്‍ന്നുള്ള ഷെഡിലേക്ക് ഓടിക്കയറി. ഈ സമയം, അതിലൂടെ വന്നിരുന്ന സംഘം വീടിനോട് ചേര്‍ന്നു നില്‍ക്കുന്ന സുജിത്തിനെ കണ്ടപ്പോള്‍ കള്ളനാണെന്ന് തെറ്റിദ്ധരിച്ചു മര്‍ദിക്കുകയായിരുന്നു. കള്ളനെന്ന് ആരോപിച്ച് നഗ്‌നനാക്കി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍ ശ്രാവണ്‍ കുമാര്‍, ഉമേഷ്, റാം ലഖാന്‍ എന്നിവരെയും മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Top