മേല്‍ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടു; യുവാവിനെതിരെ സംഘം ചേര്‍ന്ന് മര്‍ദ്ദനം

വിജയപുര: മേല്‍ ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടതിനെ തുടര്‍ന്ന് യുവാവിന് ക്രൂരമര്‍ദ്ദനം. കര്‍ണാടകയിലെ വിജയപുര ജില്ലയിലാണ് സംഭവം. വടിയും ചെരിപ്പും ഉപയോഗിച്ചാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചത്.
ബെംഗളൂരുവില്‍ നിന്ന് 530 കിലോമീറ്റര്‍ അകലെയുള്ള തളിക്കോട്ടെയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ഇതിന്റെ വീഡിയോയും പുറത്തുവന്നു.

യുവാവ് അബദ്ധത്തില്‍ മേല്‍ ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടതില്‍ പ്രകോപിതരായാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് യുവാവിനെയും കുടുംബത്തെയും അക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 13 പേര്‍ക്കെതിരേ എസ്.സി/എസ്.ടി നിയമപ്രകാരം കേസെടുത്തതായി സീനിയര്‍ പൊലീസ് ഓഫീസര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Top