Dalit girl who committed suicide postmortem report

arrest

തിരുവനന്തപുരം: മുരിക്കുംപുഴയില്‍ കഴിഞ്ഞമാസം ആത്മഹത്യ ചെയ്ത ദലിത് പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

കേസില്‍ സഹോദരീ ഭര്‍ത്താവ് രാജേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പതിനാറുവയസുള്ള പെണ്‍കുട്ടിയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

മൂന്നുമാസം ഗര്‍ഭിണിയായിരിക്കേ ഗര്‍ഭം അലസിപ്പിച്ചതിന്റെ തെളിവും റിപ്പോര്‍ട്ടിലുണ്ട്.

ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പേ ഗര്‍ഭം അലസിയിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

Top