ലക്‌നൗ: ദളിത് പെണ്‍കുട്ടിയെ ജാതിയുടെ പേരില്‍ അപമാനിതയാക്കി അധ്യാപിക. മുസഫര്‍നഗറിലെ സനാതന്‍ധര്‍മ സ്‌കൂളിലാണ് പെണ്‍ക്കുട്ടിയെ ജാതിയുടെ പേരില്‍ അധിക്ഷേപിച്ചത്. മുന്‍നിരയിലെ ബെഞ്ചില്‍ ഇരുന്ന 13കാരിയോട് ക്ലാസിലെ മുഴുവന്‍ കുട്ടികളുടെയും മുമ്പില്‍വെച്ച് അധ്യാപിക ജാതി ഏതാണെന്ന് ചോദിക്കുകയും ഇതിനു ശേഷം ഏറ്റവും പുറകിലെ ബെഞ്ചില്‍ പോയിരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
ജാതി പറയാന്‍ മടിച്ചു നിന്ന പെണ്‍കുട്ടിയോട് ഉറക്കെ പറയാന്‍ ആവശ്യപ്പെട്ട അധ്യാപിക ദേഷ്യപ്പെട്ടാണ് പെണ്‍കുട്ടിയെ പുറകിലെ ബെഞ്ചിലേക്ക് പറഞ്ഞയച്ചത്. തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയും അവര്‍ അധ്യാപികയ്‌ക്കെതിരെ നടപടിയാവശ്യപ്പെട്ട് സ്‌കൂള്‍ മാനേജ്‌മെന്റിനെ സമീപിക്കുയുമായിരുന്നു. സംഭവത്തേക്കുറിച്ച് അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.