ഭോപ്പാലിൽ ദളിതനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

crime

ഭോപ്പാല്‍: സിഗരറ്റ് കത്തിയ്ക്കാന്‍ തീപ്പെട്ടി നല്‍കാത്തതിനെ തുടര്‍ന്ന് 50കാരനായ ദലിതനെ രണ്ടുപേര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗുണ ജില്ലയിലെ കരോഡ് ഗ്രാമത്തിലാണ് സംഭവം നടന്നത്. കാര്‍ഷിക തൊഴിലാളിയായ ലാല്‍ജി വയല്‍വരമ്പില്‍ വിശ്രമിക്കുമ്പോഴാണ് യാഷ് യാദവ്, അന്‍കേഷ് യാദവ് എന്നിവര്‍ തീപ്പെട്ടി ചോദിച്ച് എത്തിയത്.

എന്നാല്‍ തീപ്പെട്ടി നല്‍കാന്‍ ലാല്‍ജി തയ്യാറാകാത്തതോടെ ഇരുവരും വടികൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Top