ഡെയ്ല്‍ സ്റ്റെയിന് പരിക്ക് ; പകരക്കാരനായി ഡുനെ ഒളിവ്യര്‍ എത്തുന്നു

dale steyne1

കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ മത്സരത്തില്‍ പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിന് പകരം യുവതാരം ഡുനെ ഒളിവ്യര്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ എത്തുന്നു. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഒളിവ്യര്‍ അഞ്ച് ടെസ്റ്റ് കളിച്ചിട്ടുണ്ട്. ഒളിവ്യര്‍ക്കൊപ്പം പേസര്‍ ലുന്‍ഗി നഗ്ഡിയും ടീമിലുണ്ട്.

ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ സ്റ്റെയിന് കേപ്ടൗണ്‍ ടെസ്റ്റിന്റെ രണ്ടാം ദിനമാണ് വീണ്ടും പരിക്കേറ്റത്. കുറച്ചു നാളത്തെ വിശ്രമം താരത്തിന് ആവശ്യമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് അറിയിച്ചു. പരമ്പരയിലെ രണ്ടാം മത്സരം ജനുവരി 13ന് സെഞ്ചൂറിയനില്‍ നടക്കും.

Top