ദളപതിയുടെ പിറന്നാള്‍ ‘സ്‌പെഷ്യലും’ ശ്രദ്ധേയമായി

വിജയിയുടെ വിവിധ സിനിമകളിലെ പാട്ട് രംഗങ്ങള്‍ ഓര്‍മിപ്പിക്കുന്ന രീതിയില്‍ ഒരുമാസ് വീഡിയോ ചെയ്ത് ദളപതിക്ക് പിറന്നാള്‍ ആശംസിച്ചിരിക്കുകയാണ് കേരളത്തിലെ ആരാധകര്‍.

വിജയിയുടെനാല്‍പ്പത്തിയാറാംപിറന്നാള്‍ദിനത്തിലാണ് കേരളത്തിലെ ആരാധകര്‍ വിജയിയുടെ വീഡിയോ നിര്‍മ്മിച്ചത്. ദളപതിയുടെ സിനിമകളുടെ പേര് നിരത്തിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ബി. മൂവീസിന്റെ ബാന്നറില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ബ്ലസന്‍ ആണ്.

ഛായാഗ്രഹണം പ്രിന്‍സ് മുട്ടത്തുകുന്നേല്‍. എഡിറ്റിംഗ് അമല്‍ സ്റ്റീഫന്‍ ആര്‍ട്ട് സുരവര ആലാപനവും സംഗീതവും ഗിരീഷ് ദേവ്. ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സന്ധ്യാലക്ഷ്മിയാണ്. അനീഷ് മാത്യു തെക്കേക്കരയാണ് പശ്ചാത്തലസംഗീതം. നൃത്തസംവിധാനം ജേക്കബ് ജി. മാത്യൂ.

youtube.com/watch?v=1r8DncGv-SE

Top